Friday, November 19, 2010

Friday, November 12, 2010

Thursday, December 3, 2009

Monday, November 23, 2009

Tune : Althotta bhoopathi njaneda

രാജാധിരാജനേശു ജാതനായ് 
ബേതിലഹേമിൽ ഇന്ന്  ജാതനായ്..
പാരിന്റെ നാഥനായ്  ദേവനായ് 
ശ്രീയേശു നാഥനിന്ന് ജാതനായ് ...

ഹല്ലെല്ലുയ്യ പാടാം നാഥൻ ജനനത്തിങ്കൽ 
സ്തോത്രം പാടി വാഴ്ത്താം നാഥൻ ജനനത്തിങ്കൽ 

പാടി ആർത്തിടുന്നു ദൂതരും 
ആ പാട്ടിന്നേറ്റു പാടും ഞങ്ങളും 
മാനത്തുദിച്ചുയർന്ന താരകം 
രാജഗണം  കണ്ടനേരം യാത്രയായ് 

പൊന്നും മൂരുമിന്നു മൂവർ കാഴ്ചവച്ചു 
കന്യാപുത്രനായ ദേവൻ പാദത്തിങ്കൽ  

Saturday, November 7, 2009

Tune: Kottaramuttathu pookkal


പാതിര രാവില്  മാനത്തുദിച്ചൊരു  ചേലൊത്ത
താരത്തെ വിദ്വാന്മാർ കണ്ടു
ബേതില ഹേമിലെ ഗോശാല തന്നില്
ഭൂജാതം ചെയ്തൊരു ദേവനെ കാണാൻ

കണ്‍കുളിരല്ലേ കാരുണ്യമല്ലെ
പാരിന്റെ നാഥനാമീശോ ..
കന്യ തന്റെ സൂനുവായ്‌ വന്നൊരു
രജാധിരാജനാമീശോ ..

ഇടയന്മാർ പൂജിച്ചു വന്ദിച്ചയേശുനാഥാ ..
പാപമെന്യേ കാക്കേണം ഞങ്ങളെ  കാലാകാലം വരെയും (2)
(കണ്‍കുളിരല്ലേ)

ഹല്ലേലുയ്യ പാടുന്നു ഞങ്ങള്  മോദമായ് ...
ദേവദേവൻ ചാരെയണയാം ഈ ദിനം നമ്മളൊന്നായ്  (2)
(കണ്‍കുളിരല്ലേ)

Tune : ethra nallavan enneshu naayakan