Monday, November 23, 2009

Tune : Althotta bhoopathi njaneda

രാജാധിരാജനേശു ജാതനായ് 
ബേതിലഹേമിൽ ഇന്ന്  ജാതനായ്..
പാരിന്റെ നാഥനായ്  ദേവനായ് 
ശ്രീയേശു നാഥനിന്ന് ജാതനായ് ...

ഹല്ലെല്ലുയ്യ പാടാം നാഥൻ ജനനത്തിങ്കൽ 
സ്തോത്രം പാടി വാഴ്ത്താം നാഥൻ ജനനത്തിങ്കൽ 

പാടി ആർത്തിടുന്നു ദൂതരും 
ആ പാട്ടിന്നേറ്റു പാടും ഞങ്ങളും 
മാനത്തുദിച്ചുയർന്ന താരകം 
രാജഗണം  കണ്ടനേരം യാത്രയായ് 

പൊന്നും മൂരുമിന്നു മൂവർ കാഴ്ചവച്ചു 
കന്യാപുത്രനായ ദേവൻ പാദത്തിങ്കൽ  

Saturday, November 7, 2009

Tune: Kottaramuttathu pookkal


പാതിര രാവില്  മാനത്തുദിച്ചൊരു  ചേലൊത്ത
താരത്തെ വിദ്വാന്മാർ കണ്ടു
ബേതില ഹേമിലെ ഗോശാല തന്നില്
ഭൂജാതം ചെയ്തൊരു ദേവനെ കാണാൻ

കണ്‍കുളിരല്ലേ കാരുണ്യമല്ലെ
പാരിന്റെ നാഥനാമീശോ ..
കന്യ തന്റെ സൂനുവായ്‌ വന്നൊരു
രജാധിരാജനാമീശോ ..

ഇടയന്മാർ പൂജിച്ചു വന്ദിച്ചയേശുനാഥാ ..
പാപമെന്യേ കാക്കേണം ഞങ്ങളെ  കാലാകാലം വരെയും (2)
(കണ്‍കുളിരല്ലേ)

ഹല്ലേലുയ്യ പാടുന്നു ഞങ്ങള്  മോദമായ് ...
ദേവദേവൻ ചാരെയണയാം ഈ ദിനം നമ്മളൊന്നായ്  (2)
(കണ്‍കുളിരല്ലേ)

Tune : ethra nallavan enneshu naayakan


Tune : Azhakaayirukkanke


Tune :സാഗരങ്ങളെ ശാന്തമാക്കാൻ ശക്തനായവാൻ

പാടിടുന്നു  ഞങ്ങൾ ഇന്ന് ദിവ്യ മോഹന ഗീതം (2)

ബേതിലേമിൽ ജാതനായ്  ജാതനായ്  നാഥൻ
മാനവനായ്  മന്നിൻ മോചകനായ്

ദൂതരന്ന്  ആർത്തു പാടി സ്നേഹ സന്ദേശം
ഇടയൻമാർ സ്തോത്രം പാടി
നമുക്കിന്ന്  ആമോദിക്കാം ആർത്തു പാടാം
നാഥന്റെ ജനനത്തിങ്കൽ  (2)
                                                 (ബേതിലേമിൽ)

പൊന്ന് മൂര് കുന്തിരിക്കം കാഴ്ച വെച്ചന്ന്
വിദ്വാന്മാർ നാഥൻ മുൻപിൽ
നമുക്കിന്ന് അർപ്പിച്ചിടാം സ്തോത്ര യാഗം
നാഥന്റെ ജനനത്തിങ്കൽ  (2)
                                                 (ബേതിലേമിൽ)

Tune : thathamma paazhkurunne


Tune : vasco da gaama


കാരുണ്യ ദേവൻ  രാജാധിരാജൻ
കാലിതൻ കൂട്ടിൽ ബേതിലേമിൽ
ദേവന്റെ ചാരെ  ദൂതൻമാർ വന്നു
സ്തോത്രങ്ങൾ പാടി ആമോദമായ്

വന്നിടുവിൻ സോദരരെ
പാടി നടക്കാം
തപ്പുകളും തകിലുകളും
പൊരുതി മുഴക്കാം

ആട്ടിടയർ കൂടുന്നെ തിരു സുദനെ കാണുന്നെ
നേരമിതാ വന്നെ വന്നെ
കാഹളമിതു  മീട്ടീടാം
തിരുസുതനെ വാഴ്ത്തീടാം  നാം 

Tune : hawa hawa


പാടാം  പാടാം   ഈ രാവിൽ ദൈവം വന്നല്ലോ
ദൈവം മണ്ണിൽ വന്നല്ലോ
കലികൂട്ടിൽ വന്നല്ലോ
ബേ തിലേമിൽ വന്നല്ലോ
രക്ഷകനായ് വന്നല്ലോ

ആടാം പാടീടാം ഈ രാവിൽ പാടീടാം.

മഞ്ഞണിഞ്ഞ രാവതിൽ  ജാതം ചെയ്യുവാൻ
മന്നിലൊരു മാളിക മെത്തയുമില്ല
കലടാവിലായ്  ജാതനായല്ലോ
മാനവ രക്ഷകനായ് ഭൂവിൽ  വന്നല്ലോ ..

കന്യ തന്റെ സൂനുവായ്‌  ലോകരക്ഷകൻ
വിണ്ണിൽ നിന്നും മന്നിലേക്കിന്നു  വന്നല്ലോ
പൊന്നു മൂരുമായ് രാജഗണങ്ങൾ
രാജാധി രാജനിന്നു  കാഴ്ചവച്ചല്ലോ ...